09 May 2024 Thursday

ഐലൻ കർദി"പുസ്തക പ്രകാശനവും അദ്ധ്യാപകർക്ക് ആദരവും സംഘടിപ്പിച്ചു

ckmnews

ഐലൻ കർദി"പുസ്തക പ്രകാശനവും അദ്ധ്യാപകർക്ക് ആദരവും സംഘടിപ്പിച്ചു


ചങ്ങരംകുളം:കവി സുലൈമാൻ പെരുമുക്കിന്റെ കവിതാ സമാഹാരം" ഐലൻ കർദി" യുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ  ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് നിർവഹിച്ചു.എഴുത്തുകാരൻ താഹിർ ഇസ്മായിൽ പുസ്തകം ഏറ്റുവാങ്ങി.അഡ്വക്കറ്റ് കെവി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഴയ കാല അദ്ധ്യാപകരെ ആദരിക്കുകയും പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം നൽകുകയും ചെയ്തു.വി.വി. ഫസലു റഹ്മാൻ സ്വാഗതം പറഞ്ഞു. അനസ് യൂസഫ് യാസീൻ പുസ്തക പരിചയം നടത്തി.ആരിഫ നാസർ,കരുണാകരൻ വിവി രുദ്രൻ വാരിയത്ത്,കെവി മുഹമ്മദ് കുട്ടി, ശിവപ്രസാദ് പാലോട്,ടി.വി.അബ്ദുറഹ്മാൻ , ബക്കർ കല്ലുംപുറം, സീനത്ത് മാറഞ്ചേരി, ഡോ: അബ്ദുല്ല, ഫൈസൽ . വി.പി. എന്നിവർ സംസാരിച്ചു.എംവി സുലൈമാൻ മറുപടി പ്രസംഗം നടത്തി.പിവി നാസർ നന്ദി പറഞ്ഞു.