09 May 2024 Thursday

കെഎൻഎം കുടുംബസംഗമം വളയംകുളം ശാന്തിനഗറിൽ നടന്നു

ckmnews

കെഎൻഎം കുടുംബസംഗമം വളയംകുളം ശാന്തിനഗറിൽ നടന്നു


ചങ്ങരംകുളം:കേരള നദുവത്തുൽ  മുജാഹിദീൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ക്യാമ്പയിന്റെ ഭാഗമായി കെഎൻഎം യൂണിറ്റുകളിൽ സംഘടിപ്പിച്ചു വരുന്ന കുടുംബ സംഗമങ്ങളുടെ  ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം വളയംകുളം ശാന്തിനഗറിൽ നടന്നു.മാറിയ സാഹചര്യത്തിൽ സാമൂഹ്യജീർണതകൾക്കും  സാംസ്കാരിക അധപതനത്തിനും എതിരെ കുടുംബങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് കെഎൻഎം സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചിട്ടുള്ളത്.പരിപാടിയിൽ സാബിഖു പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി  പീ പി എം അഷറഫ് അധ്യക്ഷത വഹിച്ചു.വി മുഹമ്മദുണ്ണി ഹാജി

 എം ബധറുദ്ധീൻ

എം കെ നസീർ

കെ ഹമീദ് മാസ്റ്റർ  എന്നിവർ പ്രസംഗിച്ചു