08 May 2024 Wednesday

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം:പുതുപൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി മരിച്ചു

ckmnews


പൊന്നാനി:മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട പുതുപൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി മരിച്ചു.പുതുപൊന്നാനി ചെങ്കോട്ടക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ കോയാലിന്റെ മുഹമ്മദ് (പൊട്ടിന്റെ) മകൻ അശ്റഫ് (38) ആണ് മരിച്ചത്.സഹോദരന്റെ ഉടമസ്ഥതയിലുള്ള സുന്ദരി വള്ളത്തിൽ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറത്തിന് പടിഞ്ഞാറുഭാഗം കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അശറഫിനെ കരയിലെത്തിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല