09 May 2024 Thursday

എടപ്പാൾ നാട്ടു നന്മ ഒന്നാംഘട്ട തയ്യൽ മെഷിൻ വിതരണം സെപ്റ്റംബർ 3ന് നടക്കും

ckmnews


ചങ്ങരംകുളം:തയ്യൽ തൊഴിലിലൂടെ സ്ത്രീകളുടെ സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാൾ നാട്ടു നന്മ തയ്യൽ മെഷിനുകൾ വിതരണം ചെയ്യുന്നു. 50 ശതമാനം സബ്സിഡിയിൽ 170  ഓളം പേർക്ക് ആദ്യ ഘട്ടത്തിൽമെഷിനുകൾ വിതരണം ചെയ്യും.നാഷണൽ NGO കോൺഫെഡറേഷന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.1,804 , 400 രൂപയുടെ തയ്യൽ മെഷിനുകളാണ് സബ്സിഡിയിൽ വിതരണം ചെയ്യുന്നത്. ആവശ്യമായ തയ്യൽ മോട്ടോറുകളും ഇതിന് പുറമെ വിതരണം ചെയ്യും. വനിതാ കൂട്ടായ്മയിലൂടെ തയ്യൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.മെഷിനുകളുടെ ഒന്നാ ഘട്ട വിതരണം സപ്തംമ്പർ 3 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് സി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽകെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.തദ്ദേസ്വയം ഭരണ ജനപ്രതിനിധികളും ,എൻജിഒ കോൺഫെഡറേഷൻ ഭാരവാഹികളും സന്നിഹിതരാകും.