09 May 2024 Thursday

കേച്ചേരി പെരുമണ്ണ് വാഹനാപകടം:പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ckmnews

കേച്ചേരി പെരുമണ്ണ്

വാഹനാപകടം:പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.


കേച്ചേരി പെരുമണ്ണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വാക എടക്കളത്തൂർ വീട്ടിൽ സാൽമോൻ ഭാര്യ സിജിയാണ് (44) മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2 മണിയോടെയാണ് മരണം സംഭവിച്ചത്.വെള്ളിയാഴ്ച്ച കേച്ചേരി പെരുമണ്ണിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാർ വന്നിടിക്കുകയായിരുന്നു. ഭർത്താവ് സാൽമോൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.