09 May 2024 Thursday

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കെട്ടിട നിർമ്മാണ ഫണ്ടിന്റെ ശേഖരണാർത്ഥം പാഴ് വസ്തുക്കൾ ശേഖരണം തുടങ്ങി

ckmnews


ചങ്ങരംകുളം:കർഷക തൊഴിലാളി യൂണിയൻ(കെ എസ് കെ ടി യു) അഖിലേന്ത്യാ കെട്ടിട നിർമ്മാണഫണ്ടിന്റെ  ഭാഗമായി പഴയ ന്യൂസ്‌ പേപ്പറുകളുടെയും പാഴ് വസ്തുക്കളുടെയും ശേഖരണത്തിന്റെ ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.ചങ്ങരംകുളം കൈതവളപ്പിൽ പ്രേമലതയുടെ കയ്യിൽ നിന്നും സിപിഐഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി വിജയൻ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുകുമാരൻ അധ്യക്ഷനായി. കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഒ സി പ്രഭാത്,എം സി കുഞ്ഞുമോൻ, ടി കെ രതീഷ്, കെ വി ഹാരിസ്, വി ഹരിദാസൻ,എന്നിവർ പങ്കെടുത്തു.