09 May 2024 Thursday

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ചാലിശ്ശേരി സ്വദേശിയെ എരുമപ്പെട്ടി പോലീസ് പിടികൂടി

ckmnews

എരുമപ്പെട്ടി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ വ്യക്തിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി അങ്ങാടി കോലത്ത് വീട്ടിൽ സാജുവാണ് അറസ്റ്റിലായത്. പൊലീസിനേയും നാട്ടുകാരേയും ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സാജുവിനെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


മദ്യപിച്ച് വാഹനം ഓടിച്ച ഇയാളുടെ കാർ വെള്ളാറക്കാട് സ്വദേശിയുടെ കാറിനെ ഇടിക്കുകയായിരുന്നു. എയർബാഗ് പുറത്ത് വന്നതിനാലാണ് സാജു രക്ഷപെട്ടതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വീണ്ടും നാട്ടുകാരുമായി വഴക്കിട്ട് വാഹനം എടുത്ത് പോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചു. എരുമപ്പെട്ടി പോലീസ് കേസെടുത്തു പിന്നീട് ജാമ്യത്തിൽ വിട്ടു.