09 May 2024 Thursday

അധ്യാപക ദിനാഘോഷം:വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും

ckmnews

അധ്യാപക ദിനാഘോഷം:വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും


2023-24 വർഷത്തെ ദേശീയ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് അധ്യാപകർക്കായി ജില്ലാതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്തംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മുതൽ  മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് മത്സരങ്ങൾ. സംഘഗാനം, ലളിതഗാനം, കവിതാലാപനം എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. കൂടാതെ 'ആർക്കും വരയ്ക്കാം' എന്ന പേരിൽ അധ്യാപനവുമായി ബന്ധപ്പെട്ട ആവിഷ്‌ക്കരണത്തിനായി മെഗാ കാൻവാസും ഒരുക്കും. പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിക്കും.