09 May 2024 Thursday

വേറിട്ട രീതിയിൽ ഓണാഘോഷം നടത്തി മൂക്കുതല ജ്വാല സാംസ്‌കാരിക നിലയം

ckmnews

വേറിട്ട രീതിയിൽ ഓണാഘോഷം നടത്തി മൂക്കുതല ജ്വാല സാംസ്‌കാരിക നിലയം


ചങ്രംകുളം:ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കെട്ട കാലത്ത്

മനുഷ്യമനസ്സുകളെ ഒരുമയോടെ ചേർത്ത് പിടിച്ച് വേറിട്ട രീതിയിൽ ഓണാഘോഷം നടത്തി

മൂക്കുതല ജ്വാല സാംസ്‌കാരിക നിലയം."ഒരുമിക്കാം, ഒന്നാകാം, ഒന്നിച്ചോണ മുണ്ണാം"എന്ന ആശയം ഉയർത്തി, പ്രദേശത്തെ വിവിധ വീടുകളിലെ അടുക്കളകളിൽ വീട്ടമ്മമാർ പാചകം 

ചെയ്ത ഓണ വിഭവങ്ങൾ

ഓണാസദ്യയാക്കി

ഒരുമിച്ചു ഭക്ഷണം കഴിച്ചാണ് ഓണം ആഘോഷിച്ചത്.ജാതി മതങ്ങൾ ക്കപ്പുറം

മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നടത്തിയ ഈ ഓണാഘോഷത്തിന്

നാട്ടുകാകാരെല്ലാം ഒഴുകിയെത്തി.ആടിയും പാടിയും

വിശേഷങ്ങൾ പങ്കുവെച്ചും

ഈ ഓണത്തെ ഒരു ഗ്രാമം

ഒരുമിച്ചു ആഘോഷമാക്കി.ഇതോടൊപ്പം

ഓണാഘോഷത്തിന് വിവിധ മത്സര പരിപാടികളും നടത്തി.വിജയികൾക്ക് സ്വർണ നാണയ മുൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.പരിപാടികൾക്ക്

അർഷാദ് പിഎ,അശോകൻ പി,സുരേഷ് വിവി,മൻസൂർഖാൻ,ബ്ലോക്ക്‌ മെമ്പർ വിവി കരുണാകരൻ, എന്നിവർ നേതൃത്വം നൽകി