09 May 2024 Thursday

നവീകരിച്ച വെളിയങ്കോട് ഗവൺമെന്റ് ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

ckmnews

നവീകരിച്ച വെളിയങ്കോട് ഗവൺമെന്റ് ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

   

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെളിയങ്കോട് പഞ്ചായത്തിലെ വെളിയങ്കോട് ഗവൺമെൻറ് ഹൈസ്കൂളിലെ ഓഫീസ് & സ്റ്റാഫ്റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു.പരിപാടിയിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു.ബ്ലോക്ക് മെമ്പർ പി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ,  എസ് എം സി ചെയർമാൻ ശശി,വികസന സമതി ചെയർമാൻ ഉമ്മർ പടതകത്തിൽ,ഗിരിവാസൻ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ 

കെ ടി നൂർമുഹമ്മദ്, എൽ പി 

എച്ച് എം  രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിദ്യാലയത്തിൽ  സ്റ്റേജും ഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ് റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു.  എച്ഛ് എം രാധിക ട്ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു