09 May 2024 Thursday

എടപ്പാൾ തുയ്യത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ckmnews

എടപ്പാൾ തുയ്യത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം


എടപ്പാൾ:തുയ്യത്ത് ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.എടപ്പാൾ യുയ്യം സ്വദേശിയായ ആയക്കോട്ട് വാസുവിന്റെ മകൻ അനന്ദു(21) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടം.പൊന്നാനി ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടം.പരിക്കേറ്റ അനന്ദുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും