09 May 2024 Thursday

പള്ളിക്കര തെക്ക്മുറിയിലെ സൗഹൃദ കൂട്ടായിമ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

പള്ളിക്കര തെക്ക്മുറിയിലെ സൗഹൃദ കൂട്ടായിമ ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:പള്ളിക്കര തെക്ക്മുറിയിലെ സൗഹൃദ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സൗഹൃദ സംഗമത്തിൽ ഇർഷാദ് പള്ളിക്കര അധ്യക്ഷത വഹിച്ചു.അമ്പല കമ്മറ്റി പ്രസിഡന്റ് കൃഷ്ണൻ കുട്ടി,പള്ളി കമ്മറ്റി പ്രസിഡന്റ് കെ കെ ദാവൂദ്, പ്രവാസി കൂട്ടായിമ പ്രസിഡന്റ് അബ്‌ദുൾ ഹമീദ്, വിപിൻ,കാട്ടിൽ ഹൈദർ അലി, സാദിഖ് നെച്ചിക്കൽ, നെജികേദസ് എന്നിവർ പ്രസംഗിച്ചു.

 പ്രദേശത്തെ മത രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും, വിവിധ കലാപരിപാടികളും, വടംവലി മത്സരവും നടന്നു.