09 May 2024 Thursday

കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു

ckmnews

കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു


 ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പരിചരിച്ചു വരുന്ന കിടപ്പിലായ രോഗികൾക്ക ഉള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു.ക്ലിനിക്കിൽ നടന്ന ലളിതമായ ചടങ്ങിൽ രോഗികളുടെ വീടുകളിൽ എത്തിക്കാനുള്ള കിറ്റുകൾ സ്റ്റുഡൻസ് ഇൻ പാലിയേറ്റീവ് സെക്രട്ടറി എം പി അക്ഷയയെ ഏൽപ്പിച്ചു.ചടങ്ങിൽ ചിറക് വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് അനസ്ബിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.റിട്ടയേഡ് സബ് ഇൻസ്പെക്ടർ രാജീവ് മൂക്കുതല ഓണക്കിറ്റുകളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു.ചിറക് വിദ്യാർത്ഥി പ്രതിനിധികൾ എൻ.മിഥുന കെ സ്വാലിഹ്

പി ഹിബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു