09 May 2024 Thursday

ചങ്ങരംകുളം മാനവം സാംസ്കാരിക കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 1ന് നടക്കും

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം മാനവം സാംസ്‌കാരിക കൂട്ടായിമയുടെ ഓണാഘോഷം സെപ്റ്റംബർ 1ന് വൈകിയിട്ട് 5 മണിക്ക് ചങ്ങരംകുളം FLG കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പൊന്നാനി എം എൽ എ പി. നന്ദകുമാർ ഉൽഘടനം നിർവഹിക്കുന്ന പരിപാടിയിൽ കെ. ടി. ജലീൽ എം എൽ എ, മാനവം രക്ഷധികാരി ആലാംകോഡ് ലീല കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് പിന്നാണി ഗായകൻ അതുൽ നറുകര നയിക്കുന്ന നാടൻ നാടൻ പാട്ടുകളുടെ സംഗീതവിരുന്നും നടക്കുമെന്ന് സംഘടകർ പറഞ്ഞു . ടി.സത്യം, മൻസൂർ ഖാൻ, ജനു മുക്കുതല കരീം കോഴിക്കൽ, പ്രതീഷ് ആലങ്കോട്, അൻവർ പെരുമ്പാൾ, ഫൈസൽ, മോഹനൻ മാന്തടം തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു