09 May 2024 Thursday

നന്മ ഒതളൂർ ചാരിറ്റിട്രസ്റ്റ്‌ വിവാഹത്തിനും,ചികിത്സക്കുമുള്ള ധനസഹായം കൈമാറി

ckmnews


ചങ്ങരംകുളം:നന്മ ഒതളൂർ ചാരിറ്റിട്രസ്റ്റ്‌ വിവാഹത്തിനും,ചികിത്സക്കുമുള്ള ധനസഹായം കൈമാറി.ഒതളൂരിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്കും വിവാഹത്തിനുമായി തിരഞ്ഞെടുത്ത എട്ടോളം കുടുംബങ്ങൾക്കാണ് ധനസഹായം കൈമാറിയത്. നന്മ ഒതളൂർ ട്രസ്റ്റ്‌ രക്ഷാധികാരി അബ്‌ദുൾ ജലീൽ അഹ്സനി ആലൂർ നേതൃത്വം നൽകി.കൂടാതെ യൂനസ് വിവി ,എം വി മുഹമ്മദ്‌ ,മുഹമ്മദ്‌ കുട്ടി കെവി,റസാഖ് പികെ ,മൊയ്‌ദീൻ കുട്ടി വിപി നാസർ വിപി, ഹമീദ് എം വി,കബീർഷാ ,ഷാഫി , അഷ്‌റഫ്‌ ,ഷാജഹാൻ,നസീം,മറ്റ് പ്രവർത്തകരും പങ്കെടുത്തു