09 May 2024 Thursday

പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷ കമ്മറ്റിയും യാസ്പൊ പൊറൂക്കരയും സംയുക്തമായി കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു

ckmnews

പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷ കമ്മറ്റിയും യാസ്പൊ പൊറൂക്കരയും സംയുക്തമായി  കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു


എടപ്പാൾ: മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷ കമ്മറ്റിയും യാസ്പൊ പൊറൂക്കരയും സംയുക്തമായി  കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മജീദ് കഴുങ്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ  സുഗേഷ് ടി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ  

എസ് ഐ ബാബു ജോർജ്, വാർഡ് മെമ്പർ ഗഫൂർ, സലാം പോത്തന്നൂർ  കൃഷ്ണകുമാർ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. എടപ്പാളിൽ നിന്നും ആരംഭിച്ച മാരത്തോൺ കുണ്ടുകടവ് ജംഗ്ഷനിൽ സമാപിച്ചു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് 3000,2000,1000 രൂപ വീതം ക്യാഷ് പ്രൈസ്  വള്ളംകളി വേദിയിൽ വച്ച് നൽകും.