09 May 2024 Thursday

ദേശീയ പാത നിർമാണം:പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ckmnews

ദേശീയ പാത നിർമാണം:പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണം


ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


പൊന്നാനി:ദേശീയ പാതയുടെ നിർമാണം പുരോഗമിക്കുന്നതിനിടെ തിരക്കേറിയ പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്ത്.പ്രദേശവാസികൾ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധ ധർണ്ണ നടത്തി.മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.എംഎം രോഹിത്ത്,അബ്ദുറഹിമാൻ കടവനാട്,ഒഒ ശംസു,മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും പങ്കെടുത്തു.കുഞ്ഞി അഹമ്മദ് മാസ്റ്റർ,അഡ്വക്കറ്റ് അബ്ദുൽ, ജബ്ബാർ പികെ,അലി പിഎം,വികെ അനസ് മാസ്റ്റർ,വിഎം അബൂബക്കർ,ഷാഹുൽ,തുടങ്ങിയവർ നേതൃത്വം നൽകി


സ്കൂൾ,കോളേജ് തീർത്ഥാടന കേന്ദ്രങ്ങൾ

ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പുതു പൊന്നാനിയെ രണ്ടായി മുറിച്ചാണ് പാതയുടെ നിർമാണം പുരോഗമിക്കുന്നതെന്ന ആരോപണമുയർത്തിയാണ് പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധം നടത്തിയത്‌ .വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യവുമായാണ്  പുതുപൊന്നാനി സ്വദേശികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.


ജനകീയ രോഷം കണ്ട് അധികാരികൾ കണ്ണ് തുറക്കുന്നില്ലങ്കിൽ എം.ഐ ഗേൾസ് ഹൈസ്ക്കൂൾ, എ.യു.പി സ്കൂൾ,

പുതുപൊന്നാനിമഹല്ല് കമ്മറ്റി , രക്ഷാകർതൃ സമതി എന്നിവർ കക്ഷി ചേർന്നു കോടതിയെ സമീപിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു