09 May 2024 Thursday

പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസിൽ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസിൽ ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളംപാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ വിവിധ പരിപാടികളേടെ ഓണം ആഘോഷിച്ചു.സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും  നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് തെരഞ്ഞെടുത്തവർക്ക് ഓണക്കോടി സ്നേഹക്കോടി പദ്ധതി പ്രകാരം ഓണക്കോടികൾ വിതരണം ചെയ്തു.കൂടാതെ പ്രദേശത്തെ 25 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും നൽകി.ഓണക്കോടിയുടെയും ഓണക്കിറ്റിന്റെയും വിതരണ ഉദ്ഘാടനം പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി.നിർവ്വഹിച്ചു.ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്,എൻ എസ് കോർഡിനേറ്റർ ജംസിയ ബി.പി അധ്യാപകരായ കെ.എം സുരേഷ് ബാബു, തൻസീർ എ അബ്ദുൽ ലത്തീഫ് സിഎം , സ്കൂൾ ഗൈഡ്സ് എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണ സദ്യയും പൂക്കള മത്സരം കമ്പവലി മത്സരങ്ങളും നടന്നു.