09 May 2024 Thursday

ഹസൻ വട്ടംകുളത്തിന്റെ‘പ്രവാസിയുടെ കിത്താബ് പോസ്റ്റർ ലോഞ്ചിംഗ് ഖത്തറിൽ നടന്നു

ckmnews

ഹസൻ വട്ടംകുളത്തിന്റെ‘പ്രവാസിയുടെ കിത്താബ് പോസ്റ്റർ ലോഞ്ചിംഗ് ഖത്തറിൽ നടന്നു


എടപ്പാൾ:പ്രവാസിയും മാധ്യമ പ്രവർത്തകനുമായ ഹസൻ വട്ടംകുളത്തിന്റെ‘പ്രവാസിയുടെ കിത്താബ് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ ലോഞ്ചിംഗ് ഖത്തറിലെ റേഡിയോ സുനോ നെറ്റ്‌വർക്കിൽ വച്ച് നടന്നു.വട്ടംകുളം സ്വദേശിയായ ഹസന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു നല്ല ബാനാറിന് കീഴിൽ ഗാനങ്ങൾ ആലപിക്കണമെന്നത്. മുൻപ് പ്രാദേശിക മാധ്യമ മേഖലയിൽ പ്രവർത്തിച്ചുവന്നിരുന്ന സമയത്തും മാപ്പിളപ്പാട്ട് ഗാനങ്ങൾ വേദിയിലും സോഷ്യൽ മീഡിയയിലും പാടുന്നതിന് സമയം കണ്ടെത്താറുണ്ടായിരുന്നു ഹസ്സൻ. എന്നാൽ പിന്നീട് ഗൾഫിലേക്ക് ചേക്കേറിയതിനുശേഷമാ ണ് തന്റെ ഏറ്റവും വലിയ ആഗ്രഹം ഹസൻ നിറവേറ്റുന്നത്. ഏറെ നൊസ്റ്റാൾജിയ പകരുന്ന ‘പ്രവാസിയുടെ കിത്താബ് എന്ന പേരാണ് സംഗീത ആൽബത്തിന് നൽകിയിട്ടുള്ളത്.ആൽബത്തിന്റെ പോസ്റ്റർ ലോഞ്ചിംഗ് ഖത്തറിലെ റേഡിയോ സുനോ നെറ്റ്‌വർക്കിൽ വച്ചാണ് ഔദ്യോഗികമായി നടന്നത്.

ആൽബത്തിന്റെ റിലീസിംഗ് ESSAAR media യൂട്യൂബ് ചാനലിലൂടെ അടുത്തമാസം ആറാം തീയതി നടക്കും. നിരവധി ആൽബങ്ങൾക്ക് രചന നിർവഹിച്ച ജുനൈദ് തെർളായി ആണ് പാട്ടുകൾക്കെല്ലാം വരികൾ എഴുതിയതും സംഗീതം നൽകിയതും. എന്നും പ്രവാസികളുടെ ഗാനങ്ങൾ സങ്കടം നിറഞ്ഞതായിരിക്കും.തന്റെ നാടും വീടും വിട്ടൊഴിഞ്ഞുള്ള നിൽപ്പും അവിടേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും നിറഞ്ഞ ഗാനങ്ങൾക്ക് പകരം പ്രവാസിയുടെ കിത്താബിൽ പ്രവാസികളുടെ ഓർമ്മകളും അനുഭവങ്ങളും കൂടെയാണ്.ആൽബത്തിന്റെ പ്രോഗ്രാമിംഗ് ആൻഡ് മിക്സിങ് നിർവഹിച്ചിരിക്കുന്നത് നിഖിൽ പ്രഭയാണ്. നിരവധി സിനിമകൾക്ക് സംഗീത സംവിധാനവും മ്യൂസിക് മിക്സിങ്ങും ചെയ്ത് പ്രശസ്തനായ വ്യക്തിയാണ് നിഖിൽ പ്രഭ. ഇൻസ്റ്റാ ഫേസ് സലൂൺ ഖത്തർ ആണ് ആൽബം പ്രൊഡ്യൂസർ.