09 May 2024 Thursday

കൂട്ടുകാർക്ക് ജെ ആർ സി കേഡറ്റുകൾ ഓണക്കോടി നൽകി

ckmnews

കൂട്ടുകാർക്ക്  ജെ ആർ സി കേഡറ്റുകൾ ഓണക്കോടി നൽകി 


എടപ്പാൾ : പൂക്കറത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി  യൂണിറ്റ് വിദ്യാർത്ഥികൾക്കായി നടത്തിയ ഓണ നറുക്കെടുപ്പിൽ വിജയികളായ 20  വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനമായി  ഓണക്കോടി വിതരണം ചെയ്തു.കുട്ടികൾക്കിടയിൽ സ്നേഹവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോട് കൂടി നടന്ന പരിപാടി പി ടി ഏ പ്രസിഡൻ്റ് നവാസിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. എച്ച് എം ഹമീദ് മാസ്റ്റർ,ഡപ്യൂട്ടി എച്ച് എം അബദുൽ ഗഫൂർ, അധ്യാപകരായ അബ്ദുൽ സലാം, സൈതലവി, പി.സി ഹൈദ്രു, ഏ ടി സഗീർ,റഷീദ് കാഡറ്റുകളായ ആലിയ ,മിൻഷ, അനാമിക, പ്രാർത്ഥന ,ആ ദില ഹസ്സൻ, അക്ഷയ് ,ശ്രീഹരി എന്നിവർ ആശംസകൾ സംബന്ധിച്ചു.