08 May 2024 Wednesday

പൊന്നാനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ നിയമനങ്ങളെപ്പറ്റി വിജിലൻസ് അന്വേഷിക്കണം:കോൺഗ്രസ്

ckmnews

പൊന്നാനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ  നിയമനങ്ങളെപ്പറ്റി വിജിലൻസ് അന്വേഷിക്കണം:കോൺഗ്രസ്


പൊന്നാനി:പൊന്നാനി എംപ്ലോയ്മെൻറ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ ജോലി നിഷേധിക്കുന്ന നടപടികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ എംപ്ലോയ്മെൻറ് ഓഫീസറെ ഉപരോധിച്ച് പരാതി നൽകി.ആറുമാസത്തേക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെൻറ് അനുമതി നൽകിയ താൽക്കാലിക ജോലിക്കാർ നിരവധി വർഷങ്ങൾ തുടർന്നും ജോലി ചെയ്തു വരുന്നു.ഇതു കാരണം പേര് രജിസ്റ്റർ ചെയ്ത മറ്റു ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെ വരികയും പ്രായപരിധി കഴിയുകയും ചെയ്യുന്നു.പൊന്നാനി താലൂക്കിൽ റേഷൻ കാർഡോ, മറ്റ് താമസ രേഖകളോ ഇല്ലാത്ത ജില്ലയ്ക്ക് പുറത്തുനിന്ന് ഉള്ളവരെ എംപ്ലോയ്മെൻറ് ഓഫീസിൽ നിന്നും പൊന്നാനിയിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുകയും, അവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.  ഭരണകക്ഷിയിൽ പെട്ടവരെ പിൻവാതിൽ നിയമനം നടത്തി സ്ഥിരപ്പെടുത്തുകയും, കാലാവധി കഴിഞ്ഞവരെ വർഷങ്ങളോളം ജോലി ചെയ്യുവാൻ അനുവദിക്കുകയും ചെയ്യുന്ന പൊന്നാനി എംപ്ലോയ്മെൻറ് ഓഫീസിന്റെ മൗന സമ്മതത്തെ പറ്റിയും,പൊന്നാനി താലൂക്കിലെ മറ്റു സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥ മേധാവികൾക്കെതിരെയും അന്വേഷണം നടത്തി അനധികൃതമായി നൽകിയ ശമ്പളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തിരികെ പിടിക്കണമെന്നും വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.ഉപരോധ സമരത്തിന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ്, സി ജാഫർ, എം ഫസലുറഹ്മാൻ,ടി രാജകുമാർ, സതീശൻ പള്ളപ്പുറം, ഫജറു മരക്കടവ്, എം മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.