09 May 2024 Thursday

അശ്വിൻ, അഭിരാം അനുസ്മരണവും സൗജന്യ നേത്ര ചികിത്സ ക്യാമ്പും സംഘടിപ്പിച്ചു.

ckmnews

അശ്വിൻ, അഭിരാം അനുസ്മരണവും സൗജന്യ നേത്ര ചികിത്സ ക്യാമ്പും സംഘടിപ്പിച്ചു.


ചങ്ങരംകുളം: ഒതളൂരിൽ അകാലത്തിൽ വാഹനാപകടത്തിൽ പൊലിഞ്ഞ അശ്വിൻ, അഭിരാം എന്നീ കുരുന്നു കൂട്ടുകാരുടെ  പാവന സ്മരണാർത്ഥം,

 ഒതളൂർ കോൺഗ്രസ് കമ്മറ്റിയും, ഐഎൻസി ഒതളൂർ പ്രവാസി കൂട്ടായ്മയും സംയുക്തമായി അനുസ്മരണവും പൊന്നാനി അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര രോഗ ചികിത്സ ക്യാമ്പും സംഘടിപ്പിച്ചു.  ഒതളൂർ പടിഞ്ഞാറ്റുമുറി സെൻററിൽ വച്ചു നടന്ന പരിപാടി ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹുറൈർ കൊടക്കാട്ട് ഉദ്‌ഘാടനം ചെയ്തു. സുജിത സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ കണ്ണൻ നമ്പ്യാർ,  ബിനോജ് പി കെ, റെജി ഒതളൂർ, ടി വി പ്രതാപ്‌,  ശോഭന, ബിന്ദു, സൂരജ്, ഹംസ പി എം, ബാബു പികെ തുടങ്ങിയവർ സംബന്ധിച്ചു.