09 May 2024 Thursday

ദേശീയ പാത നിർമാണം:പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്ത്

ckmnews

ദേശീയ പാത നിർമാണം:പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്ത്


പൊന്നാനി:ദേശീയ പാതയുടെ നിർമാണം പുരോഗമിക്കുന്നതിനിടെ തിരക്കേറിയ പുതു പൊന്നാനിയിൽ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്ത്,.സ്കൂൾ,കോളേജ് തീർത്ഥാടന കേന്ദ്രങ്ങൾ

ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പുതു പൊന്നാനിയെ രണ്ടായി മുറിച്ചാണ് പാതയുടെ നിർമാണം പുരോഗമിക്കുന്നതെന്ന ആരോപണമുയർത്തിയാണ് പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യവുമായി പുതുപൊന്നാനി സ്വദേശികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിക്കും.ഇതിനായി ആഗസ്റ്റ് 26ന് കാലത്ത് 9 മണിക്ക് എയുപി സ്കൂളിൽ മുഴുവൻ പ്രദേശവാസികളെയും ഉൾപ്പെടുത്തി യോഗം ചേരുമെന്നും സംഘാടകർ പറഞ്ഞു