09 May 2024 Thursday

കടവല്ലൂർ കല്ലുംപുറത്തെ മോഷണം; ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി

ckmnews

കടവല്ലൂർ കല്ലുംപുറത്തെ മോഷണം; ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി


കുന്നംകുളം:കടവല്ലൂർ കല്ലുംപുറത്ത് മോഷണം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൃശ്ശൂരിൽ നിന്നുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.പരിശോധനയിൽ വീടിനു സമീപത്ത് നിന്നായി രണ്ട് കമ്പി പാരയും ഒരു കൈക്കോട്ടും കണ്ടെത്തിയിട്ടുണ്ട്.കല്ലുംപുറം സ്വദേശിനി വടക്കൂട്ട് വീട്ടിൽ താമിയുടെ ഭാര്യ 69 വയസ്സുള്ള കാർത്യായനിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകിട്ടാണ് വീട്ടുകാർ മോഷണം വിവരം അറിയുന്നത്.കഴിഞ്ഞ പതിമൂന്നാം തീയതി കാർത്യയ്നി ഒറ്റപ്പാലത്തുള്ള മകളുടെ വീട്ടിൽ വിരുന്നു പോയിരുന്നു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിലെ റൂമിലെ മൂന്ന് അലമാരകൾ കുത്തി തുറന്ന നിലയിലായിരുന്നു.വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും ഗ്രില്ലുകൾ മോഷ്ടാവ് തകർത്തിട്ടുണ്ട്.കാർത്യയ്നി തനിച്ചാണ് വീട്ടിൽ താമസം. വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും ഗ്രില്ലുകൾ മാത്രമാണ് വിരുന്നു പോകുന്ന സമയത്ത് അടച്ചിരുന്നത്. റൂമുകളുടെ വാതിലുകൾ അടച്ചിരുന്നില്ല.വീടിനകത്ത് മുളകുപൊടി വിതറിയതിനാൽ ഡോഗ് സ്ക്വാഡിന് കൂടുതൽ പരിശോധന നടത്താനായില്ല.തെളിവുകൾ ശേഖരിച്ച പോലീസ് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.സബ്ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായസി രതീഷ്,മനോജ്, രഞ്ജിത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.