09 May 2024 Thursday

അനധികൃത ലഹരി കടത്തിന് കടിഞ്ഞാണിടാൻ എക്സൈസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തി

ckmnews

അനധികൃത ലഹരി കടത്തിന് കടിഞ്ഞാണിടാൻ  എക്സൈസ് 


ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തി


എടപ്പാൾ:ഓണാഘോഷത്തോടനുബന്ധിച്ച്  പൊന്നാനി താലൂക്കിൽ അനധികൃത ലഹരി കടത്തിന് കടിഞ്ഞാണിടുന്ന പരിശ്രമത്തിലാണ് എക്സൈസ് വകുപ്പ്.പാർസൽ കേന്ദ്രങ്ങൾ, കൊറിയർ സർവീസുകൾ , ആഡംബര വാഹനങ്ങൾ കേന്ദീകരിച്ച്  ലഹരി കടത്ത് പരിശോധന നടത്തുന്നതിന് മലപ്പുറം ഡെപൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുവാദം വാങ്ങി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ജില്ലാ DCRB ഡിവൈഎസ് പി യുടെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ  മദ്യം , മറ്റു ലഹരി വസ്തുക്കൾ എന്നിവ കണ്ടുപിടിക്കാൻ ഏറ്റവും  മികച്ച പരിശീലനം ലഭിച്ച  335" ലൈക്ക " യെ ഉപയോഗിച്ചു കൊണ്ടാണ് പരിശോധന നടത്തിയത്. 


എടപ്പാൾ, പൊന്നാനി വിവിധ പാർസൽ കേന്ദ്രങ്ങൾ, കൊരിയർ സർവ്വീസ് സെന്ററുകൾ,എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ്‌ റിയാസ് പി എം , പൊന്നാനി റെയ്ഞ്ച്  ഇൻസ്പെക്ടർ ജിനീഷ് എക്സൈസ് ഇൻറലിജൻസ് ഉദ്യേഗസ്ഥൻ രാജേഷ്‌കുമാർ വി ആർ ,  പ്രിവന്റീവ് ഓഫീസർമാരായ ബാബുരാജ് കെ എം, ഗണേശൻ എ, പ്രമോദ് കെ എസ് 

സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ് പി പി, മനോജൻ കെ പി, ഷാജു,ഡ്രൈവർ പ്രമോദ് എം, സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.