08 May 2024 Wednesday

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു

ckmnews

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു


പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു.പുതുപൊന്നാനി കിണർ സ്വദേശി പരേതനായ പുതുപറമ്പിൽ അഷറഫിന്റെ മകൻ ആഷിഫ് (17)ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപത്താണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ ആഷിഫിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.പൊന്നാനി എംഇഎസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ളസ്ടു വിദ്യാർത്ഥിയാണ്.

അപകടത്തിൽ പരിക്കേറ്റ പൊന്നാനി സ്വദേശി യാസിർ (18)അഫ് ലഹ് (16)എന്നിവർ ചികിത്സയിലാണ്