09 May 2024 Thursday

കുറ്റിപ്പുറം കാഞ്ഞിര കുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു സഹയാത്രികനായ യുവാവിന് ഗുരുതര പരിക്ക്

ckmnews

കുറ്റിപ്പുറം കാഞ്ഞിര കുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


സഹയാത്രികനായ യുവാവിന് ഗുരുതര പരിക്ക്


എടപ്പാൾ:സംസ്ഥാന പാതയിൽ കുറ്റിപ്പുറം കാഞ്ഞിരകുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ചേളാരി സ്വദേശി ഹരിശാന്ത് ആണ് മരിച്ചത്.കൂടെ സഞ്ചരിച്ച പ്രശാന്തിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന കാറുമായി എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം.