26 April 2024 Friday

ജലജീവന്‍ മിഷന്‍ പൊന്നാനി മണ്ഡലം പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 8ന് നടക്കും

ckmnews

ജലജീവന്‍ മിഷന്‍ പൊന്നാനി മണ്ഡലം പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 8ന് നടക്കും


പൊന്നാനി:2024 ഓടു കൂടി ഇന്ത്യയിലെ എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സംസ്ഥാന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന സമഗ്രപദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൊന്നാനി മണ്ഡലം പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 8ന് നടക്കും.വൈകിയിട്ട് 3.30 ന് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന പ്രവൃത്തി ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷത വഹിക്കും.ഇടി മുഹമ്മദ് ബഷീര്‍ എംപി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്‍,ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും