09 May 2024 Thursday

മഴ ലഭിച്ചില്ല കനത്ത ചൂടിൽ വറ്റി വരണ്ട് വയലുകൾ:കർഷകർ ആശങ്കയിൽ

ckmnews


ചങ്ങരംകുളം:മഴക്കാലം ചതിച്ചതോടെ ഇത്തവണ കൃഷി നടക്കുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ നെൽകർഷകർ.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലായി നൂറ് കണക്കിന് കർഷകരാണ് മഴ പെയ്യുന്നതും വയൽ നിറയുന്നതും കാത്തിരിക്കുന്നത്.ഈ മാസമെങ്കിലും വിത്തിറക്കിയില്ലെങ്കിൽ കൃഷി ഇറക്കാൻ കർഷകർക്ക് കഴിയില്ല.മഴക്കാലമായിട്ടും വേനലിനെ വെല്ലുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.പലയിടത്തും വയലുകളും തോടുകളും വറ്റി വരണ്ട അവസ്ഥയിലാണ്.പ്രദേശത്ത് കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും മോട്ടോർ വച്ച് വെള്ളമടിച്ച് കൃഷി ചെയ്യേണ്ടി വന്നാൽ കർഷകർക്ക് വലിയ ഇത്തവണ വലിയ സാമ്പത്തിക ബാധ്യതയും നേരിടേണ്ടി വരും