09 May 2024 Thursday

വിലക്കയറ്റത്തിന് എതിരെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാർച്ചും പ്രതിഷേധ സായാഹ്നവും നടത്തി

ckmnews

വിലക്കയറ്റത്തിന് എതിരെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാർച്ചും പ്രതിഷേധ സായാഹ്നവും നടത്തി


ചങ്ങരംകുളം:ഓണക്കാലത്ത് സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നതും സപ്ലൈ കോ സൂപ്പർ മർക്കറ്റുകളിലും മറ്റ് പൊതു വിതരണ സംവിധാനങ്ങളിൽ എങ്ങും അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതും ചൂണ്ടിക്കാട്ടി ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈ കോ സൂപ്പർ മാർക്കറ്റ് ഉപരോധിക്കുകയും പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധ സായാഹ്നം ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയ്മോൻ ഉദ്‌ഘാടനം ചെയ്തു. ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ഹുറൈർ കൊടക്കാട്ട് അധ്യക്ഷം വഹിച്ച പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. പിടി കാദർ, അബ്ദുസ്സലാം എന്ന കുഞ്ഞു, സുജിത സുനിൽ, ഇ ആർ ലിജേഷ്, അംബികാ കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.


പിക്കറ്റിങിന് ഹക്കീം പെരുമുക്ക്, പികെ അബ്ദുള്ളക്കുട്ടി, രഞ്ജിത്ത് അടാട്ട്, ശ്രീകുമാർ പെരുമുക്ക്, ഫൈസൽ സ്നേഹ നഗർ, സലീം ചങ്ങരംകുളം, സി കെ മോഹനൻ, കൃഷ്ണൻനായർ, ശശി പുക്കേപ്പുറം, അബൂബക്കർ കളാച്ചാൽ, റീസ പ്രകാശ്, സുനിത ചേർളശ്ശേരി, കാളമ്മൽ മോഹിനി, വിദ്യ വിനോദ്,  ഹസീബ് കോക്കൂർ, അലി പരുവിങ്ങൽ, അരുൺ ലാലു, ശരീഫ് ഐഎൻടിയുസി, മജീദ് പാവിട്ടപ്പുറം, അബ്ദു കാണിയിൽ തുടങ്ങുയവർ നേതൃത്വം നൽകി.