08 May 2024 Wednesday

പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews

പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടം  ഉദ്ഘാടനം ചെയ്തു

 

പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം

പി.നന്ദകുമാർ എം.എൽ എ നിർവ്വഹിച്ചു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,80,000 രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ. ഒ ഷംസു, ഷീന സുദേശൻ, നഗരസഭാ അംഗം നിഷാദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ രശ്മി, 

അങ്കണവാടി നിർമ്മിക്കുന്നതിനായി 

ഭൂമി വിട്ടുനൽകിയ സുനിൽ,വിനീത, അങ്കണവാടി വർക്കർ ലിജിത, ഷൈമ, എം. ഫസലു ,എ.ഡി.എസ് സജിത,കുഞ്ഞുമുഹമ്മദ്മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.