09 May 2024 Thursday

സംസ്ഥാന പാതയോരത്ത് ട്രൈനേജിൽ സാമൂഹ്യ വിരുദ്ധർ സെപ്റ്റിക്ടാങ്ക് മാലിന്യം തള്ളി

ckmnews

സംസ്ഥാന പാതയോരത്ത് ട്രൈനേജിൽ സാമൂഹ്യ വിരുദ്ധർ സെപ്റ്റിക്ടാങ്ക് മാലിന്യം തള്ളി


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് ട്രൈനേജിൽ സാമൂഹ്യ വിരുദ്ധർ സെപ്റ്റിക്ടാങ്ക് മാലിന്യം തള്ളി.ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ സെപ്റ്റിക്ക് മാലിന്യം തള്ളിയത്.ഞായറാഴ്ച കാലത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പാതയോരത്ത് അടഞ്ഞ് കിടന്ന ട്രൈനേജുകൾ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു.വാഹനം നിർത്തി ഓടയിലേക്ക് മാനില്യം ഒഴുക്കി വിട്ട നിലയിലാണ്.സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.