09 May 2024 Thursday

എടപ്പാൾ ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കുരുക്കഴിക്കാൻ റോഡിലിറങ്ങിയ അജ്ഞാത യുവതിയുടെ വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ

ckmnews

എടപ്പാൾ ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്


കുരുക്കഴിക്കാൻ റോഡിലിറങ്ങിയ അജ്ഞാത യുവതിയുടെ വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ 


എടപ്പാൾ ടൗണിലെ ട്രാഫിക് കുരുക്ക് അഴിക്കാൽ റോഡിലിറങ്ങിയ അജ്ഞാത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയ കയ്യടക്കുന്നു.ശനിയാഴ്ച വൈകിയിട്ടാണ് എടപ്പാൾ ടൗൺ ട്രാഫിക് കുരുക്കിലായത്.എവിടെ നിന്നോ ബൈക്കിലെത്തിയ യുവതിയും ഗതാഗത കുരുക്കിൽ കുടുങ്ങി. സഹോദരനെ ബൈക്കിന് പുറകിൽ ഇരുത്തിയ യുവതി ബൈക്ക് റോഡ് അരികിൽ നിർതതി മെല്ലെ റോഡിലേക്ക് ഇറങ്ങി.


കാഴ്ചക്കാരായി നിന്ന പുരുഷൻമാരെ നോക്കു കുത്തിയാക്കി യുവതി ട്രാഫിക് നിയന്ത്രിച്ച് തുടങ്ങി.ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ യുവതി ടൗണിലെ കുരുക്കഴിച്ചു.കണ്ട് നിന്നവർ ആദ്യം വനിതാ പോലുകാർ ആവുമെന്നാണ് കരുതിയത്‌.അന്വേഷണത്തിൽ മാറഞ്ചേരി സ്വദേശിയായ വഴിയാത്രികയാണെന്ന് മാത്രം മനസിലായി.ട്രാഫിക് കുരുക്കഴിഞ്ഞതോടെ യുവതി ബൈക്കെടുത്ത് സ്ഥലം വിട്ടു.ആരാണെന്നറിയാത്ത യുവതി ചിട്ടയോടെ വാഹനങ്ങൾ തടഞ്ഞ് നിർത്തി ഗതാഗത തടസം നീക്കുന്നത് പലരും മൊബൈലിൽ പകർത്തി.ഇപ്പോൾ അഞ്ജാത യുവതിയുടെ ആത്മധൈര്യത്തിനും മാതൃകാ പ്രവർത്തിക്കും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ