09 May 2024 Thursday

ചങ്ങരംകുളത്ത് ഓണം ഖാദി മേളക്ക് തുടക്കമായി

ckmnews

ചങ്ങരംകുളത്ത് ഓണം ഖാദി മേളക്ക് തുടക്കമായി


ചങ്ങരംകുളം: ഓണം ഖാദി മേളക്ക് ചങ്ങരംകുളം ഖാദി സൗഭാഗ്യയിൽ തുടക്കമായി. പൊന്നാനി എം എൽ എ  പി  നന്ദകുമാർ ഉദ്ഘാടനം ചെയ്തു.നന്നംമുക്ക്  പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പിൽ, ആദ്യവിൽപന ഏറ്റ് വാങ്ങി.ജില്ലാ പ്രൊജക്റ്റ് ഓഫീസർ എസ്  ഹേമകുമാർ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് പ്രസിഡണ്ട് വി കെ എം  നൗഷാദ് സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് പി പി   ഖാലിദ്, സെക്രട്ടറി ഒ  മൊയ്തുണ്ണി, ട്രഷറർ ഉമ്മർ കുളങ്ങര, ഖാദി ബോർഡ് മലപ്പുറം കോപ്പററ്റീവ് ഇൻസ്പെക്ടർ ഐ.വി.രമേഷ്,സലീം കാഞ്ഞിയൂർ, ജയൻ കൊട്ടയിൽ,മണികണ്ഠൻ തിട്ടാണത്ത്,മോഹൻദാസ് മൂക്കുതല തുടങ്ങിയവർ പ്രസംഗിച്ചു.ചങ്ങരംകുളം ഖാദി സൗഭാഗ്യ മാനേജർ അജിത്ത് പൂക്കര നന്ദി പറഞ്ഞു.ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 വരെ 30% ഡിസ്കൗണ്ട് ഉണ്ടാവും.ഓരോ 1000 രൂപ പർച്ചേഴ്സിനും സമ്മാന കൂപ്പൺ നൽകും.ഒന്നാം സമ്മാനമായി ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഇലക്ട്രിക്ക് സ്കൂട്ടറും കൂടാതെ സ്വർണ്ണ നാണയങ്ങളും ആഴ്ച തോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകും