09 May 2024 Thursday

നാളെ അത്തം:ചങ്ങരംകുളത്ത് പൂവിപണി സജീവമായി

ckmnews



ചങ്ങരംകുളം : ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് മുന്നിൽ പൂവിപണി സജീവമായി. ചങ്ങരംകുളം ടൗണിലും ബസ് സ്റ്റാൻഡിലുമാണ്  കച്ചവടക്കാർ സ്ഥാനം പിടിച്ചിരിക്കുന്നത്. ചെണ്ടുമല്ലി,ജമന്തി,അരളി, വാടാർ മല്ലി, റോസ് എന്നിങ്ങനെയുള്ള ഇതര സംസ്ഥാന പൂക്കളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. ചങ്കാരംകുളത്തും സമീപപ്രദേശങ്ങളിലും  പൂവിപണി ലക്ഷ്യം വച്ച്  പല പ്രദേശത്തും  ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തിട്ടുണ്ട്. ഇവയുടെ എല്ലാം വിളവെടുപ്പ്  ശനിയാഴ്ചയോടെ ആരംഭിച്ചു കഴിഞ്ഞു. അതും കൂടി മാർക്കറ്റിലെത്തുന്നതോടെ വരവ് പൂക്കളവുമായുള്ള  മത്സരം ആയിരിക്കും ഇനിയുള്ള പത്ത് നാളുകളിൽ നടക്കുക.