09 May 2024 Thursday

ഗണേശോത്സവം- 2023ന് ചങ്ങരംകുളത്ത് തുടക്കമായി

ckmnews


ചങ്ങരംകുളം:ആദ്യമായി ഹൈന്ദവ കൂട്ടായ്മയുടെ  നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് ചങ്ങരംകുളത്ത് തുടക്കമായി.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്തി വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.ചങ്ങരംകുളം ശ്രീ ശാസ്ത ഓഡിറ്റോറിയത്തിലെ  പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വാക്കാട്ട് മന ഗിരീഷ് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഘ്നേശ്വര പ്രതിഷ്ഠ നടന്നു. ചടങ്ങിന് ഗണേശോത്സവ കമ്മറ്റി പ്രസിഡൻ്റ് അനീഷ് ചിയ്യാനൂർ, ജനറൽ സെക്രട്ടറി വിനീഷ് വാരിവളപ്പിൽ ,കോ: ഓർഡിനേറ്റർ പ്രസാദ് പടിഞ്ഞാക്കര , കമ്മറ്റി അംഗങ്ങളായ രാജീവ് പെരുമുക്ക് ,രാധാകൃഷ്ണൻ പട്ടേരി , ബിബിൻ കോക്കൂർ , കരുണൻ വാരനാട്ട് ,സുബിൻ മാന്തടം , ബിജു മാന്തടം , രവി ചൂൽപുറത്ത് , മണി പന്താവൂർ , ജെനു പട്ടേരി, ശശി കല്ലൂർമ്മ തുടങ്ങിയവർ നേതൃത്വം നൽകി.ഞായറാഴ്ച രാവിലെ മഹാഗണപതിഹോമവും തുടർന്ന് വിശേഷാൽ പൂജകളും , ഭജനയും ,പ്രസാദ വിതരണവും ഉണ്ടായിരിക്കും.തിങ്കളാഴ്ച രാവിലത്തെ പൂജകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് എടപ്പാളിൽ നിന്നും വരുന്ന നിമഞ്ജന ഘോഷയാത്രയും ചങ്ങരംകുളം ഗണേശോത്സവ കമ്മിറ്റിയുടെ നിമഞ്ജന ഘോഷയാത്രയും മാന്തടം ശ്രീശാസ്താ സ്കൂളിൻ്റെ മുൻപിൽ സംഘമിച്ച് മഹാ ഘോഷയാത്രയായി ചങ്ങരംകുളം നഗരപ്രദക്ഷിണം നടത്തി നരണിപ്പുഴയിൽ നിമഞ്ജനം ചെയ്യും.