09 May 2024 Thursday

ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്കാരിക വേദി ക്വിസ് മൽത്സരം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം : ജ്വാല കലാ കായിക സാംസ്കാരിക വേദി ചങ്ങരംകുളം ആലംകോട് നന്നമുക്ക് പഞ്ചായത്തിലെ എൽ. പി, യു. പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥി കൾക്കായി ജ്വാല പ്രശ്നോത്തരി സംഘടിപ്പിച്ചു.31 വിദ്യാലയങ്ങളിൽ നിന്നായി 236 വിദ്യാർഥികൾ പങ്കെടുത്തു.പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു,നന്നമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ  എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.ജയകൃഷ്ണൻ പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ സി. കെ സ്വാഗതം പറഞ്ഞു സിഎം രാമചന്ദ്രൻ, രാജീവ്‌ ഒ പി, കബീർ എം. വി എന്നിവർ ആശംസകൾ അർപ്പിച്ചു.അനസ് ടി സി നന്ദി പറഞ്ഞു.പ്രശ്നോത്തരിക്ക് മണികണ്ഠൻ വേളയാട്ട്, സന്തോഷ്‌ എ,സുനിൽകുമാർ വി. വി, മണി കാക്കൊള്ളി,സജീവ് പി. ബി, ശരത്ത് എം.എസ്,സുബൈർ ഇ. വി നിധിൻ എം. എസ് രതീഷ് ടി. കെ, രാമകൃഷ്ണൻ കെ. വി, കോമളവല്ലി ടീച്ചർ എന്നിവർ നേതൃത്വം നൽകി