09 May 2024 Thursday

കൗതുകമുണർത്തി കെ എസ് ഇ ബിയുടെ സ്കൈ ലിഫ്റ്റ് എടപ്പാളിലുമെത്തി

ckmnews


എടപ്പാൾ: വട്ടംകുളത്ത് വൈദ്യുതി ലൈനിൽ സ്‌പൈസർ സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന കെ എസ് ഇ ബിയുടെ സ്കൈ ലിഫ്റ്റ് നാട്ടുകാരിൽ കൗതുകമുയർത്തി. സാധാരണയായി പോസ്റ്റിൽ മരക്കഷണം കെട്ടിവെച്ചും ഇരുമ്പ് കോണിയിൽ  കയറി നിന്നും വർക്ക് ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ കണ്ടിരുന്ന ആളുകൾക്ക് മുന്നിൽ  പുതിയ സംവിധാനം  അത്ഭുത കാഴ്ചയായി. തിരൂർ സർക്കിളിന് കീഴിൽ ഒരു സ്കൈ ലിഫ്റ്റ് മാത്രമാണ് ഉള്ളത്. ഇതാണ് ഇന്ന് എടപ്പാളിൽ വർക്കിനായി എത്തിച്ചിരിക്കുന്നത്. മഴക്കാലത്ത് ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത്

 ഒഴിവാക്കാനായിട്ടാണ് 

റബ്ബർ സ്പെസ് സ്ഥാപിക്കുന്നത്. പുതിയ സംവിധാനം കെഎസ്ഇബി ജീവനക്കാർക്ക്  പോസ്റ്റിൽ കയറുന്നത്

 ഒഴിവാക്കാനും സമയലാഭം ലഭിക്കാനും  ഇടയാക്കുന്നതാണ്.