09 May 2024 Thursday

കാണി ഫിലിം സൊസൈറ്റി & മാർസ് സിനിമാസ് എം.ടി.ചലച്ചിത്രോൽസവം 2023 ആഗസ്ത് 20 ന് നടക്കും

ckmnews

കാണി ഫിലിം സൊസൈറ്റി & മാർസ് സിനിമാസ് എം.ടി.ചലച്ചിത്രോൽസവം 2023 ആഗസ്ത് 20 ന് നടക്കും


കാണി ഫിലിം സൊസൈറ്റി & മാർസ് സിനിമാസ് എം.ടി.ചലച്ചിത്രോൽസവം 2023 ആഗസ്ത് 20 ന് നടക്കും.കാലത്ത് 9.30ന് ചങ്ങരംകുളം മാർസ് സിനിമാസിൽ എംടി യുടെ ഇരുട്ടിന്റെ ആത്മാവ് പ്രദർശിപ്പിക്കും എം.ടി. വാസുദേവൻ നായർ രചനയും പി. ഭാസ്കരൻ സംവിധാനവും നിർവ്വഹിച്ച് 1967-ൽ പുറത്തിറങ്ങിയ  'ഇരുട്ടിന്റെ ആത്മാവ്' മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലായി  വിലയിരുത്തപ്പെടുന്നു.ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി.ഇരുട്ടിന്റെ ആത്മാവ് എന്ന  തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും രചിച്ചത്.മികച്ച സാമൂഹ്യക്ഷേമചിത്രത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം (1967) ലഭിച്ചു.അഭിനേതാക്കൾ: പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, കോഴിക്കോട് ശാന്താദേവി

സംഗീതം : ബാബുരാജ്

ഗാനരചന: പി. ഭാസ്കരൻ

ഛായാഗ്രഹണം: ഇ. എൻ. ബാലകൃഷ്ണൻ