09 May 2024 Thursday

കർഷകദിനം ആഘോഷമാക്കി എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ

ckmnews

കർഷകദിനം ആഘോഷമാക്കി എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ


എടപ്പാൾ: ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ കർഷകദിനാഘോഷം  സംഘടിപ്പിച്ചു. തട്ടാൻപടി സ്റ്റാർ പാലസിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. തവനൂർ ഇൻസ്‌ട്രേക്ഷണൽ ഫാം മേധാവി ഡോക്ടർ പി കെ അബ്ദുൽ ജബ്ബാർ മുഖ്യാഥിതി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി പി മോഹൻദാസ്, സ്റ്റാന്റിങ്  കമ്മിറ്റി ചെയർമാൻമാരായ ക്ഷമ റഫീഖ്, ഷീന മൈലാഞ്ചി പറമ്പിൽ, ദിനേഷ് എ, പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അനീഷ് എൻ ആർ. വാർഡ് മെമ്പർ ആഷിഫ് പൂക്കരത്തറ, വിദ്യാധരൻ, മുനീറ നാസർ,എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വിജയൻ കെ, മുസ്തഫ പി പി, വേലായുധൻ ഇ പി റഫീഖ് പിലാക്കൽ, ശിവകുമാർ ഇ,, കാർഷിക വികസനസമിതി അംഗങ്ങളായ രാജൻ അയിലക്കാട്, ദയാനദ്ധൻ പി, പാടശേഖര സമിതി അംഗം അബ്ദുൽ ലത്തീഫ്, ഇ കാനറാ ബാങ്ക് എടപ്പാൾ ചീഫ് മാനേജർ ജിതിൻ എൽദോ, ഫെഡറൽ ബാങ്ക് എടപ്പാൾ ബ്രാഞ്ച് മാനേജർ അനൂപ് എന്നിവർ ആശംസകൾ നേർന്നു മികച്ച കർഷകരായ സിദ്ധിക്ക് കൈതപുറത്ത്, രവീന്ദ്രൻ ചുള്ളിയിൽ, രാമചന്ദ്രൻ നെല്ലിക്കൽ, മുബാറക് കൊരട്ടിയിൽ, കുഞ്ഞൻ ചേരിങ്ങൽ, രൂപേഷ് തലക്കാട്ട്, വിജയകുമാരി ചേലക്കാട്ട് കണ്ണയിൽ, ജനാർദ്ദനൻ കാളത്തു വളപ്പിൽ, ഭരതൻ കാരത്തുകുളങ്ങര, മുഹമ്മദ്‌ അമൽ ഷനീൻ നായ്ക്കത്തു വളപ്പിൽ എന്നിവരെ ആദരിക്കുകയും, സമ്മാനങ്ങളായി, പൊന്നാട, സാക്ഷ്യപത്രം, മൊമെന്റോ, ഓണക്കോടി (ഡബിൾ മുണ്ട് )തൊപ്പിക്കുട, കൈക്കോട്ട്, സ്പ്രയർ, ഒട്ടുമാവിൻ തൈ, ജൈവവളം എന്നിവ നൽകി, കൂടാതെ മുതിർന്ന കർഷകൻ ആലിച്ചൻ ക്കുന്നത്തു പറമ്പിൽ, മികച്ച കുട്ടി കൃഷികൂട്ടം വെങ്ങിണിക്കര എന്നിവരെ പ്രത്യേകം ആദരിച്ചു, ചടങ്ങിന് കൃഷി ഓഫീസർ സുരേന്ദ്രൻ എം പി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ കെ പി നന്ദിയും പറഞ്ഞു.