09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിപുലമായ പരിപാടികളോടെ കർഷകദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി  വിപുലമായ പരിപാടികളോടെ 

കർഷകദിനം ആചരിച്ചു.വ്യാഴാഴ്ച കാലത്ത് 10 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ചങ്ങരംകുളം യുണിവേഴ്സ് അക്കാദമിയിൽ സംഗമിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ,കൃഷി ഓഫീസർ സുരേഷ്,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രാംദാസ് മാസ്റ്റർ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.മറ്റു ജനപ്രതിനിധികൾ,കാർഷിക വികസനസമിതി അംഗങ്ങൾ,പാടശേഖര സമിതി ഭാരവാഹികൾ, മറ്റുകർഷകരും  ഘോഷയാത്രയിൽ പങ്കെടുത്തു.തുടർന്ന് നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു.ഉച്ചക്ക് ഓണസദ്യയോടെയാണ് പരിപാടിക്ക് സമാപനമായത്.