09 May 2024 Thursday

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ckmnews

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു


എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ

2023-24 ലെ "ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണ പദ്ധതി " പ്രകാരം 80 ക്ഷീര കർഷകർക്ക് കാലി തീറ്റ വിതരണം ചെയ്തു.വിതരണോദ്ഘാടനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷനായി.മെംമ്പർമാരായ സി.വി ദേവദാസ്, എ. കുമാരൻ, വെറ്റിനറി ഡോക്ടർ ദീപ, കോലൊളബ് ക്ഷീര സഹകരണ സംഘം സെക്രട്ടറി സംസാരിച്ചു. അഞ്ച് ലക്ഷം രൂപയാണ് ഈ വർഷം പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.