09 May 2024 Thursday

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം നടന്നു

ckmnews


കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം നടന്നു.ഹെഡ് ബോയ് ഇമ്മാനുവൽ.പി. ബിജു, ഹെഡ് ഗേൾ സുഹൈമാൻ നസ്റിൻ

എന്നിവരെയും റെഡ്,ബ്ലൂ,യെല്ലോ,ഗ്രീൻ ഹൗസുകളുടെ ക്യാപ്റ്റന്മാരായി റിയ,ഹാഷിമ, നാജിയ, റാനിയ എന്നിവരെയും, വൈഫ് ക്യാപ്റ്റൻമാരായി ഷാരോൺ,ആദിൽ,ഷഹൻഷാ, മുസ്താഖ് എന്നിവരേരും തെരഞ്ഞെടുത്തു.ട്രസ്റ്റ് മെമ്പർ ഫാറൂഖ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.വിദ്യാർത്ഥി പ്രതിനിധികൾ പ്രതിജ്ഞ ഏറ്റുചൊല്ലി.പ്രിൻസിപ്പാൾ ലിനി ഷിബു, പിടിഎ പ്രസിഡന്റ് അനിൽ.കെ.ജോസ്, വൈസ് പ്രസിഡന്റ് സിനിത്,എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൗസിയ,ഫസ്ന, നൗഷിജ എന്നിവർ വിദ്യാർത്ഥി പ്രതിനിധികൾക്ക് ഔദ്യോഗിക സ്ഥാനങ്ങൾ രേഖപ്പെടുത്തിയ ബാഡ്ജുകൾ അണിയിച്ചു.പരിപാടികൾക്ക് പ്രിൻസിപ്പാൾ ലിനി ഷിബു, ട്രസ്റ്റ് മെമ്പർ ഫറൂഖ്, പിടിഎ പ്രസിഡന്റ് അനിൽ. കെ. ജോസ്,വൈസ് പ്രസിഡന്റ് സിനിത്,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.