09 May 2024 Thursday

യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

ckmnews

യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു


ചങ്ങരംകുളം:യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ എറവറാംകുന്ന് സ്വദേശി നാടിന്റെ അഭിമാനമായ കൻസ അബ്ബാസിനെ മുസ്ലിം ലീഗ് എറവറാംകുന്ന് ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ തലാപ്പിൽ ഉപകാരം നൽകി. ശാഖ പ്രസിഡന്റ് കുറ്റിയിൽ മൂസ, അബ്ദുല്ല കുട്ടി, നൗഷാദ്, മൂസ ഇ.എം, മജീദ് കെ.എം, റഫീക്ക് പി, അബ്ബാസ് എൻ.എം, തുടങ്ങിയവർ പങ്കെടുത്തു.