09 May 2024 Thursday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായ തെങ്ങ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ

ckmnews

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായ തെങ്ങ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ


ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായ തെങ്ങ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ.കോഴിക്കോട് റോഡിൽ ബസ്റ്റോപ്പിന് അടുത്ത് കെആർ ബേക്കറിക്ക് സമീപത്ത് നിൽക്കുന്ന തെങ്ങാണ് യാത്രക്കാർക്ക് ഭീഷണിയാവുന്നത്.വൈദ്യുതി ലൈൻ കടന്ന് പോകുന്നതിനാൽ തെങ്ങിലെ തേങ്ങയിടാൻ തൊഴിലാളികൾക്ക് കഴിയുന്നില്ലെന്നും പലപ്പോഴും തേങ്ങ റോഡിലേക്ക് കൊഴിഞ്ഞ് വീഴുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.തലനാരിഴക്കാണ്  പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.സ്വകാര്യ കെട്ടിടത്തിന് സമീപത്തായി നിൽകുന്ന തെങ്ങിന് താഴെയാണ് വിദ്യാർത്ഥികൾ അടക്കമുള്ളവൻ ബസ് കയറാൻ നിൽക്കുന്നതെന്നും അപകടാവസ്ഥക്ക് പരിഹാരം കാണാൻ അധികൃതർ തയ്യിറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു