09 May 2024 Thursday

കോട്ടോൽ തെക്കത്ത് ആരിഫിയ്യ സുന്നി മദ്‌റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിച്ചു

ckmnews


കടവല്ലൂർ: ഇന്ത്യയുടെ സ്വതന്ത്ര്യ ദിനാഘോഷം കോട്ടോൽ തെക്കത്ത് ആരിഫിയ്യ സുന്നി മദ്‌റസയിൽ വൈവിധ്യ പരിപാടികളോടെ സംഘടിപ്പിച്ചു. സ്വദർ മുഅല്ലിം മുഹമ്മദ് അഷ്റഫ്‌ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ മദ്രറസാ പ്രസിഡന്റ് മാളിയേക്കൽ അഷ്റഫ് സാഹിബ് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന പ്രഭാഷണം , പ്രതിജ്ഞ, ദേശിയ ഗാനം, ക്വിസ് മൽസരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.മദ്രറസാ സെക്രട്ടറി കെ.കെ ബാദുഷാ സ്വഗതവും ഉസ്മാൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.