09 May 2024 Thursday

ചിന്തകൾ അസ്തമിക്കുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നു:അജിത്‌ കൊളാടി

ckmnews


കോക്കൂർ : മനുഷ്യ ചിന്തകൾ അസ്തമിക്കുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന് അജിത്‌ കൊളാടി പ്രസ്താവിച്ചു. കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ്‌ ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ അബ്ദുൽ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ . എ.പി. ജൗഹർ, സി.എം. യൂസഫ്‌, കെ.വിജയൻ, ഷബീർ എടപ്പാൾ, കുഞ്ഞഹമ്മദ്‌ പന്താവൂർ, പി.ഐ. മുജീബ്‌ തുടങ്ങിയവർ പ്രസംഗിച്ചു.