09 May 2024 Thursday

ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന് സ്വാതന്ത്ര്യദിനത്തിൽ ജനം പ്രതിജ്ഞ ചെയ്യണം:അഡ്വ. സിദ്ധീഖ് പന്താവൂർ

ckmnews


ചങ്ങരംകുളം:തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് രാജ്യത്തെ ജനങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന ദുശക്തികൾ ആണ് ദൗർഭാഗ്യവശാൽ ഇന്ന്‌ രാജ്യം ഭരിക്കുന്നത്. ഇനി ഒരു തവണ കൂടി അവർ അധികാരത്തിൽ വന്നാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി തന്നെ അപകടത്തിൽ ആവും.അത് കൊണ്ട് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം പ്രതിജ്ഞ ചെയ്യേണ്ട ദിനം ആയി നമ്മുടെ സ്വാതന്ത്ര്യദിനം മാറി എന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ അഭിപ്രായപ്പെട്ടു.ആലംകോട് ,നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി ചങ്ങരംകുളത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പിടി കാദർ മുഖ്യപ്രഭാഷണം നടത്തി.ഹുറൈർ കൊടക്കാട്ട്, അഡ്വ. മണികണ്ഠൻ, എംവി ഉണ്ണികൃഷ്ണൻ, പ്രണവം പ്രസാദ്, പികെ അബ്ദുല്ല കുട്ടി, ഉമ്മർ കുളങ്ങര, അബൂബക്കർ കളാച്ചാൽ, മജീദ് പാവിട്ടപ്പുറം, അബ്ദു കാണിയിൽ, ഫൈസൽ സ്നേഹനഗർ, സലീം ചങ്ങരംകുളം, സിവി ഇബ്രാഹിം കുട്ടി, മാമു വലയംകുളം, ഇ ആർ ലിജേഷ്, അരുണ്ലാൽ ശ്രീകുമാർ പെരുമുക്ക്, ഹസീബ് കോക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.