09 May 2024 Thursday

സുപ്രഭാതം ചങ്ങരംകുളം മേഖല തല കാമ്പയിൻ ഉൽഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:സുപ്രഭാതം ചങ്ങരംകുളം മേഖല തല കാമ്പയിൻ ഉൽഘാടനം ചെയ്തു.വിദ്യാർഥികൾക്കിടയിൽ വായനാ സംസ്കാരം വളർത്തണമെന്നും വായിച്ചു വളരുന്ന കുട്ടികൾക്ക് മാത്രമേ ഭാവിയിൽ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയൂ എന്നും ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത നന്നംമുക്ക് പഞ്ചായത്ത് മെമ്പർ സി പി മുസ്തഫ അഭിപ്രായപ്പെട്ടു.ധാർമികത നഷ്ടമായ ലോകത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്നും സുപ്രഭാതം ദിനപത്രം മുന്നിൽ നിന്ന് നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദാറുസ്സലാം മദ്റസാ പ്രസിഡൻ്റ് ഖാലിദ് മാട്ടം,   വർക്കിങ്ങ് സെക്രട്ടറി മൊയ്തുണ്ണി,ശബാന ഉമർ ,മുഹമ്മദലി, നൗഫൽ ഹുദവി,ഹസ്സൻ മൗലവി,അജ്സൽ മൗലവി സംബന്ധിച്ചു