09 May 2024 Thursday

കേരള കർഷക തൊഴിലാളി യൂണിയൻ കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് സമ്മേളനം ചങ്ങരംകുളത്ത് നടന്നു

ckmnews


ചങ്ങരംകുളം:കേരള കർഷക തൊഴിലാളി യൂണിയൻ കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് സമ്മേളനം ചങ്ങരംകുളത്ത് വെച്ച് നടന്നു.സഖാവ് എം സുബ്രഹ്മണ്യൻ നഗറിൽ നടന്ന സമ്മേളനം കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ റസാഖ് ഉദ്ഘാടനം ചെയ്തു.എം സി കുഞ്ഞുമോൻ അധ്യക്ഷനായി.സി പി ഐ എം ആലംകോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി സ്വാഗതം പറഞ്ഞു. എ പി മോഹനൻ രക്തസാക്ഷി പ്രമേയവും ഒ സി പ്രഭാത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എസ് കെ ടി യു യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും  കെ എസ് കെ ടി യു യൂണിയൻ ഏരിയ സെക്രട്ടറി എസ് സുജിത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനം പ്രസിഡന്റ് ആയി കെ പി സുകുമാരനെയും വൈസ് പ്രസിഡന്റ് മാരായി എം സി കുഞ്ഞുമാനേയും എ പി മോഹനനെയും സെക്രട്ടറിയായി സി എം രാമചന്ദ്രനെയും ജോയിന്റ് സെക്രട്ടറിമാരായി ഒ സി പ്രഭാതിനെയും കെ സി ജയന്തിയെയും ട്രഷറർ ആയി കെ പി മൊയ്‌ദുണ്ണിയെയും തിരഞ്ഞെടുത്തു.സി പി ഐ എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി വിജയൻ,എം മുസ്തഫ, ടി രാംദാസ്, വേലായുധൻ നന്നംമുക്ക് എന്നിവർ പങ്കെടുത്തു.